കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി : വിദ്യാർഥികൾ ഉൾപ്പെടെ 15 പേർക്കു പരിക്ക്
1486739
Friday, December 13, 2024 5:24 AM IST
കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 15 യാത്രക്കാർക്കു പരിക്കേറ്റു.
കരുനാഗപള്ളി, വവ്വാക്കാവ്, മണപ്പള്ളി, സ്വദേശികളായ രേഷ്മ (18), അദ്വൈത് (19), യാമിനി (29), സുരഭി (23), ആഷീന (18), സോമരാജൻ (69), ലീല (60), രമ്യ (36), അഖില (29), ഗംഗ (28), അഖില (26), ബിന്ദു (47), അശ്വതി (18), ധന്യ (41), കായംകുളം സ്വദേശി യോഹന്നാൻ (65) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 8.45ഓടെ ദേശീയപാതയിൽ കായംകുളം ടെക്സ്മോ ജംഗ്ഷനു സമീപം വച്ചായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽനിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന കെ എസ്ആർടിസി വേണാട് ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ യാത്രക്കാരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത നിർമാണത്തിനായി സ്ഥാപിച്ച താത്കാലിക ഡിവൈഡറിലേക്കാണ് നിയന്ത്രണംവിട്ട ബസ് ഇടിച്ചുകയറിയത്.