ചെത്തിപ്പുഴ ആശുപത്രിയില്‍ സൗജന്യ യൂറോളജി ക്യാമ്പ്
1487209
Sunday, December 15, 2024 4:43 AM IST
ചെത്തിപ്പുഴ: സെന്റ് തോമസ് ഹോസ്പിറ്റല്‍ യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ യൂറോളജി ക്യാമ്പ് 16, 17, 19 തീയതികളില്‍ സംഘടിപ്പിക്കും. കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. മെബിന് ബി. തോമസ് ക്യാമ്പിന് നേതൃത്വം നല്‍കും. രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പില്‍ കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യമാണ്.
ലാബ് സേവനങ്ങള്‍ക്കും റേഡിയോളജി സേവനങ്ങള്‍ക്കും 25ശതമാനം ഡിസ്കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്യാമ്പില്‍നിന്നും നിര്‍ദേശിക്കപ്പെടുന്നവര്‍ക്ക് എന്‍ഡോസ്കോപ്പിക്കും പ്രൊസിജിയറിനും പ്രത്യേക ഡിസ്കൗണ്ടും ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോണ്‍ നമ്പര്‍: 0481-272 2100.
എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടുംകൂടി ഉന്നത നിലവാരമുള്ള യൂറോളജി ചികിത്സ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ ചെലവില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.