പിതൃവേദിയുടെ ജന്മദിന സമ്മേളനം നാളെ ചെത്തിപ്പുഴയിൽ
1486933
Saturday, December 14, 2024 4:51 AM IST
ചങ്ങനാശേരി: അതിരൂപത പിതൃവേദിയുടെ 41-ാമത് ജന്മദിനാഘോഷങ്ങൾ നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചെത്തിപ്പുഴ തിരുഹൃദയപ്പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും.
1983 രൂപംകൊണ്ട പിതൃവേദി ചങ്ങനാശേരി അതിരൂപതയിലെ വിവാഹിതരായ പുരുഷന്മാരുടെ ആത്മീയ-ധാർമിക-സാമൂഹിക പരിശീലനം ലക്ഷ്യമാക്കി മാർ ആന്റണി പടിയറ രൂപം നൽകിയ സംഘടനയാണ്.
2023ൽ റൂബി ജൂബിലി ആഘോഷിച്ച പിതൃവേദി അതിന്റെ സ്മാരകമായി ഏർപ്പെടുത്തിയ റൂബി ജൂബിലി സ്മാരക പുരസ്കാരങ്ങൾ നാളെ നടക്കുന്ന സമ്മേളനത്തിൽവച്ച് മാർ തോമസ് തറയിൽ സമ്മാനിക്കും.
കല-കായികം, കൃഷി, പൊതുപ്രവർത്തനം, ആതുരസേവനം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ യഥാക്രമം ആർട്ടിസ്റ്റ് ജോയി കുരിശുംമൂട്ടിൽ, വി.പി. വർഗീസ് വെട്ടിയോലിൽ, മനോജ് സേവ്യർ കൊച്ചുപറമ്പ്, ഡോ. ബിജോയ് തോമസ് വടക്കേക്കുറ്റിക്കൽ എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായിരിക്കുന്നത്.