വയനാട് ദുരന്തത്തിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാർഹം: ബിനോയ് വിശ്വം
1487212
Sunday, December 15, 2024 4:43 AM IST
കായംകുളം: കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും കേരളത്തിന് സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വയനാട് ഫണ്ട് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐ കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിനെ പൂർവ സ്ഥിതിയിലാക്കുന്നതിനുവേണ്ടി 2219 കോടിരൂപയുടെ പാക്കേജ് ടൗൺഷിപ്പിന് കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
എന്നാൽ, കേന്ദ്രസർക്കാർ അത് നിഷേധിക്കുകയാണ് ചെയ്തത്. വയനാട് ജനതയെ രക്ഷിക്കുന്നതിനു വേണ്ടി എയർ ലിഫ്റ്റ്നടത്തിയ ഇനത്തിൽ ഫണ്ട് ആവശ്യപ്പെടുകയും കേരളത്തിന് അർഹമായ ഫണ്ട് നൽകാതെ എൽഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. എ.എ. റഹീം അധ്യക്ഷത വഹിച്ചു.