സ്ത്രീസുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വം: അലക്സിയോസ് മാര്‍ യൗസേബിയോസ്
1486742
Friday, December 13, 2024 5:24 AM IST
മാന്നാർ: സ്ത്രീസുരക്ഷ സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വ വും കടമയുമാണെന്ന് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ. പരസ്പര ബഹുമാനം പരിശീലനം വിദ്യാലയങ്ങളില്‍നിന്ന് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കൗൺസിൽ ഓഫ് ചർച്ച്സ് കറന്റ് അഫയേഴ്സ് കമ്മീഷൻ സ്ത്രീ സുരക്ഷയും വര്‍ത്തമാനകാലവും എന്ന വിഷയത്തില്‍ പരുമല സിന്‍ഡസ്മോസ് പബ്ലിക് സ്കൂളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കറന്റ് അഫേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന് വിഷയാവതരണം നടത്തി.
ഫാ. അജി കെ. തോമസ്, ഫാ.ഡോ.കുര്യന് ദാനിയേല്‍, ജനറൽ കൺവീനർ അനൂപ് വി. തോമസ്, ജില്ലാ കോ-ഓർഡിനേറ്റർ രഞ്ജു എം.ജെ, പ്രിൻസിപ്പൽ ആനി ജോര്‍ജ്, ജോണ്‍ കുരുവിള, മീഡിയ കോ-ഓർഡിനേറ്റർ ബിജുമോന് പൂമുറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.