ജില്ലാ ക്ഷീരസംഗമം നാളെ
1487210
Sunday, December 15, 2024 4:43 AM IST
അന്പലപ്പുഴ: പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില് ജില്ലാ ക്ഷീരസംഗമം സംഘടിപ്പിക്കുന്നു. ക്ഷീരോത്പന്ന നിർമാണ പരിശീലനം, ക്ഷീര വികസന സെമിനാർ, ക്ഷീരകർഷക മുഖാമുഖം, ക്ഷീരസംഘം ജീവനക്കാർക്കുള്ള ശില്പശാല, കർഷകരെ ആദരിക്കൽ, ഡയറി എക്സിബിഷൻ, സമ്മാനദാനം,
കലാസന്ധ്യ എന്നിവ രണ്ടു ദിവസങ്ങളിലായി പുന്നപ്ര ഗ്രിഗോറിയൻ കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ചെയർമാൻ എച്ച്. സലാം എം എൽഎ, ജനറൽ കൺവീനറും ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായ നിഷാ വി. ഷരീഫ്, വർക്കിംഗ് ചെയർമാൻ വി. ധ്യാനസുതൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബി. അൻസാരി,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ, അസി. ഡയറക്ടർ ലതീഷ് കുമാർ, ക്ഷീര വികസന ഓഫീസർ സുനിത, വിനോദ്, പ്രസാദ്. ടി എന്നിവർ പറഞ്ഞു. നാളെ രാവിലെ ഏഴിന് വി. ധ്യാനസുതൻ പതാക ഉയർത്തും. 8.30 മുതൽ തൽസമയ ക്ഷീരോത്പന്ന നിർമാണ പരിശീലനം നടക്കും.
പ്രോജക്ട് ഓഫീസർ സബിത വി.എച്ച്, ഡയറി ഫാം ഇൻസ്ട്രക്ടർ ഗായത്രി കെ.എൻ എന്നിവർ നേതൃത്വം നൽകും. തുടർന്ന് ക്ഷീര മേഖലയിലെ സംരംഭകത്വവും മാറുന്ന കാഴ്ചപ്പാടുകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. അസി. ഡയറക്ടർ രമ്യ.പി മോഡറേറ്ററാകും. ഭരണിക്കാവ് ക്ഷീര വികസന ഓഫീസർ വിനോദ്.വി വിഷയാവതരണം നടത്തും.
10ന് മന്ത്രി ജെ. ചിഞ്ചു റാണി ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എംഎൽഎ അധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിക്കും.
മന്ത്രി സജി ചെറിയാൻ ജില്ലയിലെ മികച്ച ക്ഷീര കർഷകയായ എൽ. വത്സലയെ ആദരിക്കും. എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ആദരവ് കൈമാറും. ഉച്ചയ്ക്ക് 2ന് നടക്കുന്ന ക്ഷീരകർഷക മുഖാമുഖം പരിപാടി പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവ പ്രസാദ് അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി ഡയറക്ടർ കോശി കെ. അലക്സ് മോഡറേറ്ററാകും. വൈകിട്ട് 5ന് നടക്കുന്ന കലാ സന്ധ്യ എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷത വഹിക്കും.
ചൊവ്വാഴ്ച്ച രാവിലെ 9.30ന് ക്ഷീരസംഘം ജീവനക്കാർക്കായി നടക്കുന്ന ശില്പശാലയിൽ അസി. ഡയറക്ടർ ലതീഷ് കുമാർ.പി മോഡറേറ്ററാകും. ഉച്ചക്ക് 12ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.