നദീസംയോജന പദ്ധതിയിൽ ആശങ്കയെന്ന്
1487211
Sunday, December 15, 2024 4:43 AM IST
കുട്ടനാട്: അച്ചൻ കോവിൽ വൈപ്പാർ നദീസംയോജന പദ്ധതി കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാർഷിക മേഖലയായ കുട്ടനാടിനെ പ്രതികുലമായി ബാധിക്കുമെന്ന് എക്യുമെനിക്കൽ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം ആശങ്കപ്പെട്ടു.
പരന്ന ഭൂപ്രദേശം ആയതിനാൽ തന്നെ കിഴക്കൻ മേഖലയിൽനിന്ന് എത്തുന്ന മാലിന്യം കടലിലേക്ക് ഒഴുക്കിവിടാൻ ശക്തമായ ഒഴുക്ക് അത്യാവശ്യണ്. നദീ സംയോജനം ഇതിന് തടസം സൃഷ്ടിക്കുമെന്ന് ആശങ്കപ്പെടുന്നു. കടലീലേക്ക് ഒഴുക്കിന്റെ ശക്തി കുറയുന്നത് തീരികെ ഉപ്പുവെള്ളം കയറി കൃഷിയും ശുദ്ധജലം ലഭ്യതയും തടസപ്പെടുത്തും.
പദ്ധതി ഇനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂവെന്ന് ഫോറം പ്രസിഡന്റ് ജിമ്മിച്ചൻ നടിച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി മാത്തുക്കുട്ടി കരിവേലിത്തറ വിഷയം അവതരിപ്പിച്ചു. സെബാസ്റ്റ്യൻ മുട്ടാർ, പ്രഫ. ഡാർലി മിത്രക്കരി, അപ്പച്ചൻ മാന്പുഴക്കരി തുടങ്ങിയവർ പ്രസംഗിച്ചു.