പോക്സോ കേസിൽ അഞ്ചു വർഷം തടവും പിഴയും
1486738
Friday, December 13, 2024 5:24 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ച കേസിൽ കോന്നി മങ്ങാരം കനക വിലാസം രാധാകൃഷ്ണൻനായരെ (സോമൻ-66) അഞ്ചുവർഷം കഠിന തടവിനും 10,000 രൂപ പിഴയും ശിക്ഷിച്ചു.
കഴിഞ്ഞ ജനുവരി നാലിനു അതിജീവിതയുടെ വീടിന്റെ മുറ്റത്ത് അതിക്രമിച്ചു കയറിയ രാധാകൃഷ്ണൻ പീഡിപ്പിച്ചെന്നാണ് കേസ്. കോന്നി എസ്ഐ ആയിരുന്ന രവീന്ദ്രൻ എഫ്ഐആറും എസ്ഐ എസ്. ഷെരിഫ് കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു.