വണ്ടര്‍ ബീറ്റ്സ് ലോഗോ പ്രകാശനം
1486730
Friday, December 13, 2024 5:07 AM IST
എടത്വ: തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സജ്ജമാക്കുന്ന അത്യാധുനിക പ്രീ പ്രൈമറി നഴ്സറി സ്കൂള്‍ വണ്ടര്‍ ബീറ്റ്സ് ലോഗോ പ്രകാശനം തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ കെ. സന്തോഷ് പ്രോജക്ട് കണ്‍വീനര്‍ ജിബി ഈപ്പനു നല്കി നിര്‍വഹിച്ചു.
സംഘടന പ്രസിഡന്റ് റവ. മാത്യു ജിലോ നൈനാന് അധ്യക്ഷത വഹിച്ചു. പ്രോജക്ട് പ്രവര്‍ത്തനത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള വിശദീകരിച്ചു.
പ്രധാനാധ്യാപകന് റെജില്‍ സാം മാത്യു, സ്കൂള്‍ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാന്, ടോം ഫ്രാന്‍സിസ് പരുമൂട്ടില്, അധ്യാപകരായ റോബി തോമസ്, ആനി കുര്യന് എന്നിവര്‍ പ്രസംഗിച്ചു. വണ്ടര്‍ ബീറ്റ്സ് പ്രതിഷ്ഠ 26ന് 9ന് സിഎസ്ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ നിര്‍വഹിക്കും. 28ന് മൂന്നിന് ക്രിസ്മസ്-പുതുവത്സര സംഗമവും നടക്കും.