ഗൃഹനാഥന്റെ കരൾ മാറ്റിവയ്ക്കാൻ സുമനസുകളുടെ സഹായം തേടുന്നു
1487218
Sunday, December 15, 2024 4:58 AM IST
അമ്പലപ്പുഴ: ഗൃഹനാഥന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. പുറക്കാട് പഞ്ചായത്ത് കരൂർ മുതിരപ്പറമ്പിൽ നടേശ(56)നാണ് ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി സഹായം തേടുന്നത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നടേശൻ കൂലിപ്പണി ചെയ്താണ് ഉപജീവനം നടത്തിവന്നത്.
രണ്ടുവർഷം മുമ്പാണ് കരൾരോഗബാധ കണ്ടെത്തിയത്. നിരവധി ചികിത്സകൾ നടത്തിയെങ്കിലും കരൾ മാറ്റിവയ്ക്കണമെന്ന നിർദേശമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നൽകിയത്. ഭാര്യ സീമ കരൾ പകുത്തുനൽകും. എന്നാൽ, ഇരുവർക്കുമുള്ള ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും 35 ലക്ഷം രൂപയാണ് ചെലവുവരിക.
പണം കണ്ടെത്താൻ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ ചെയർമാനും പഞ്ചായത്തംഗം കെ. രാജീവൻ കൺവീനറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഞായർ രാവിലെ 9 മുതൽ പകൽ 1 വരെ ഒന്നു മുതൽ 6 വരെയുള്ള വാർഡുകളിലെ വീടുകളിലെത്തി ധനസമാഹരണം നടത്തും.
നടേശന്റെ പേരിൽ എസ്ബിഐ പുറക്കാട് ശാഖയിൽ 67025602126 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്സി കോഡ് -എസ്ബി ഐഎൻ 0070082.ഗൂഗിൾ പേ നമ്പർ -9061121350.