ചാ​രും​മൂ​ട്: ചു​ന​ക്ക​ര ചെ​റു​പു​ഷ്പ ബ​ഥ​നി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ച് ജ​ർ​മ​ൻ സം​ഘം. 36 അം​ഗ ജ​ർ​മ​ൻ സം​ഘ​മാ​ണ് സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് കേ​ര​ളീ​യ ത​നി​മ​യി​ൽ വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ ജ​ർ​മ​ൻ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് സ്‌​കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജ​ർ​മൻ സം​ഘാം​ഗ​മാ​യ ആ​ൽ​വി​ൻ ക്ലും​ബ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ക്രി​സ്റ്റി ജോ​ൺ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് വ​ർ​ഗീ​സ്, ബ​ർ​സാ​ർ ഫാ. ​സ​ജി സൈ​മ​ൺ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി പ്ര​വീ​ൺ, അ​ബ്ദു​ൾ ജ​ബ്ബാ​ർ, അ​നി​ൽ എ.ജി, അ​നി​ത് പി. ​ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​ർ​മ​ൻ സം​ഘ​ത്തി​നു​വേ​ണ്ടി കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി സം​ഘാം​ഗ​ങ്ങ​ൾ അ​ന്ത​ർ​ദേ​ശീ​യത​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​പ​ര​വും ക​ലാ​-കാ​യി​ക​പ​ര​വും സാം​സ്കാ​രി​ക​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി. സ്കൂ​ളി​ലെ പു​രാ​വ​സ്തു മ്യൂ​സി​യ​ത്തി​ലെ വി​വി​ധ ശേ​ഖ​ര​ങ്ങ​ളെക്കുറി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സം​ഘാം​ഗ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക്ലാ​സ്‌ റൂ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച സം​ഘം അ​വ​രു​മാ​യി ജ​ർ​മ​ൻ ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ജ​ർ​മ​ൻ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കു​ക​യും ചെ​യ്തു. ജ​ർ​മ​ൻ സം​ഘ​വു​മാ​യു​ള്ള ആ​ശ​യ സം​വാ​ദം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വം പ​ക​ർ​ന്നു.