ചേ​ര്‍​ത്ത​ല: റ​വ​ന്യു ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം ചേ​ര്‍​ത്ത​ല ഗ​വ. ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ശി​വ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന മ​ന്ത്രി പി. ​പ്ര​സാ​ദും അ​ധ്യ​ക്ഷ​യാ​യി​രു​ന്ന ദ​ലീ​മ ജോ​ജ എം​എ​ല്‍​എ​യും മു​ഖ്യ​പ്ര​ഭാ​ഷ​ക​യാ​യി​രു​ന്ന ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​നും എ​ത്താ​തി​രു​ന്ന സാ​ഹ​ച​ര്യം ആ​ശ​യ​കു​ഴ​പ്പ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു.

ഒ​ടു​വി​ല്‍ 11 ഓ​ടെ​യാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ശി​വ​പ്ര​സാ​ദ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഏ​ലി​ക്കു​ട്ടി ജോ​ണ്‍ അ​ധ്യ​ക്ഷ​യാ​യി. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭാ ജോ​ഷി, കൗ​ണ്‍​സി​ല​ര്‍ ബാ​ബു മു​ള്ള​ന്‍​ചി​റ, ജി​ല്ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഇ.​എ​സ്. ശ്രീ​ല​ത, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​എ. ബി​ന്ദു, ചേ​ര്‍​ത്ത​ല ഡി​ഇ​ഒ എ.​കെ. പ്ര​തീ​ഷ്, സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍, മ​ഞ്ജു, അ​ല​ക്‌​സ്, അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തും മ​റ്റു​ള്ള​വ​ര്‍ വ്യ​ക്തി​പ​ര​മാ​യ തി​ര​ക്കി​ലും പെ​ട്ട​തി​നാ​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്താ​നാ​കി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.