ആ​ല​പ്പു​ഴ: വാ​ട​ക കെ​ട്ടി​ട​ങ്ങ​ളു​ടെ നി​കു​തി ബാ​ധ്യ​ത വ്യാ​പാ​രി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ജി​എ​സ്ടി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് 24ന് ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തു​ന്ന​ത്.

ജി​എ​സ്ടി കൗ​ണ്‍​സി​ലി​ന്‍റെ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം വാ​ട​ക കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് 18% നി​കു​തി വാ​ട​ക​ക്കാ​ര​നാ​യ വ്യാ​പാ​രി​യു​ടെ മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ദൂ​ര​വ്യാ​പ​ക പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ര്‍​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.എം. ഷെ​രീ​ഫ്, സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മ​ണി മോ​ഹ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് സ​മീ​ര്‍, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.എ​ക്‌​സ്. ജോ​പ്പ​ന്‍, ബി.എ​സ്. അ​ഫ്‌​സ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍​ പ​ങ്കെ​ടു​ത്തു.