മാ​ന്നാ​ര്‍: പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 122-ാം ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ 26ന് ​കൊ​ടി​യേ​റി ര​ണ്ടി​ന് സ​മാ​പി​ക്കും. തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​നു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് പ​രു​മ​ല. അ​ല​ങ്കാ​ര ദീ​പ​ങ്ങ​ൾ, കൊ​ടി​ത്തോ​ര​ണ​ങ്ങ​ൾ, കു​റ്റ​ൻ പ​ന്ത​ൽ, ക​മാ​ന​ങ്ങ​ൾ എ​ന്നി​വ നി​ര​ന്നുക​ഴി​ഞ്ഞു.

സ​ർ​ക്കാ​ർത​ല സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ങ്ങിക്കഴി​ഞ്ഞു. 26ന് ​രാ​വി​ലെ 7.30ന് ​വിശുദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് അ​ല​ക്സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​ള്ള കൊ​ടി​യേ​റ്റ് ക​ര്‍​മം ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃതീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ നി​ര്‍​വ​ഹി​ക്കും. മൂ​ന്നി​ന് ന​ട​ക്കു​ന്ന തീ​ര്‍​ഥാ​ട​ന വാ​രാ​ഘോ​ഷ പൊ​തു​സ​മ്മേ​ള​ന​വും കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.

27ന് ​രാ​വി​ലെ 10ന് ​ബ​സ്‌​ക്യോ​മ്മോ അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​നം ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​പ്പാ​നി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് ചേ​രു​ന്ന യു​വ​ജ​ന സ​മ്മേ​ള​നം ഡോ.​ ജി​നു സ​ഖ​റി​യാ ഉ​മ്മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലി​ന് ഗ്രി​ഗോ​റി​യ​ന്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് നി​ര്‍​വ​ഹി​ക്കും. ഡോ. ​സി​റി​യ​ക്ക് തോ​മ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കി​ട്ട് ഏ​ഴി​ന് ക​ന്‍​വ​ന്‍​ഷ​ന്‍ പ്ര​സം​ഗം. 28ന് ​രാ​വി​ലെ 10ന് ​പ​രി​മ​ളം മ​ദ്യ​വ​ര്‍​ജ​ന ബോ​ധ​വത്ക ര​ണം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം മ​ന്ത്രി വീ​ണാ ജോ​ര്‍​ജും ഉ​ദ്ഘാ​ട​നം ചെ​യ്യും.

29ന് ​രാ​വി​ലെ 10ന് ​ഗു​രു​വി​ന്‍ സ​വി​ധേ ഡോ. ​ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യോ​സും ശു​ശ്രൂ​ഷ​ക സം​ഗ​മം കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലി​മ്മീ​സും ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​റി​ന് പെ​രു​ന്നാ​ള്‍ സ​ന്ധ്യാ ന​മ​സ്‌​കാ​രം. എ​ട്ടി​ന് ശ്ലൈ​ഹി​ക വാ​ഴ്‌​വ്. 8.15ന് ​ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ റാ​സ. 10.30ന് ​ഭ​ക്തി​ഗാ​നാ​ര്‍​ച്ച​ന. സ​മാ​പ​ന ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ 8.30ന് ​ന​ട​ക്കു​ന്ന​ വിശുദ്ധ മൂ​ന്നി​ന്മേല്‍ കു​ര്‍​ബാന​യ്ക്ക് ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോമ ​മാ​ത്യൂ​സ് തൃ തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 10.30ന് ​കാ​തോ​ലി​ക്കാ ബാ​വ വി​ശ്വാ​സി​ക​ള്‍​ക്ക് ശ്ലൈ​ഹി​ക വാ​ഴ്‌​വ് ന​ല്‍​കും.​ ഉ​ച്ച​യ്ക്ക് 12ന് ​മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് റാ​സ. മൂ​ന്നി​ന് ക​ബ​റി​ങ്ക​ല്‍ ധൂ​പ​പ്രാ​ര്‍​ഥ​ന, ആ​ശീ​ര്‍​വാ​ദം.