ആ​ല​പ്പു​ഴ: ല​യ​ണ്‍​സ് ക്ല​ബ്ബ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് 318 സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു എ​ന്‍ ദി​നാ​ച​ര​ണ​വും റാ​ലി​യും 24ന് ​ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കും. ഭാ​ര​ത​ത്തി​ന് യു​എ​ന്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ല്‍ സ്ഥി​ര അം​ഗ​ത്വം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വൈ​കി​ട്ട് നാ​ലി​ന് ആ​ല​പ്പു​ഴ കി​റ്റ് ഇ​ന്ത്യ സ്മാ​ര​ക​ത്തി​ന് സ​മീ​പ​ത്തുനി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി​യി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍ ദീ​പ​ശി​ഖ കൈ​മാ​റും.

ആ​ല​പ്പു​ഴ ആ​ര്‍​ടി​ഒ ഡി​ലു എ.​കെ. റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. സൈ​ക്ലിം​ഗ്, കു​ട്ടി​ക​ളു​ടെ റോ​ള്‍ സ്‌​കേ​റ്റിം​ഗ്, ബാ​ന്‍​ഡ് മേ​ളം എ​ന്നി​വ റാ​ലി​യു​ടെ ഭാ​ഗ​മാ​വും. തു​ട​ര്‍​ന്ന് എ​സ്ഡി​വി സെ​ന്‍റ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ന്ത​രി​ച്ച ര​ത്ത​ന്‍ ടാ​റ്റാ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ച് എ​സ്ഡി​പി ഗ്രൂ​പ്പ് മാ​നേ​ജ​ര്‍ ആ​ര്‍. കൃ​ഷ്ണ​ന്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​വും ഹ​രി​യാ​ന ഡി​ജി​പി ജോ​ണ്‍ വി. ​ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന മുൻ ഡി​ജി​പി ജേ​ക്ക​ബ് പൊ​ന്നൂ​സ് യു​എ​ന്‍ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ജേ​ക്ക​ബ് ജോ​ണ്‍, ഗീ​ത, ബി. ​ദി​നേ​ശ​ന്‍, ആ​ര്‍. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍​ പ​ങ്കെ​ടു​ത്തു.