മു​ഹ​മ്മ: ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം മു​ന്‍ ഡ​യ​റ​ക്ട​ര്‍ അ​ന്ത​രി​ച്ച പി. ​പ​ര​മേ​ശ്വ​രന്‍റെ മു​ഹ​മ്മ കാ​യി​പ്പു​റ​ത്തെ കു​ടും​ബവീ​ട്ടി​ല്‍ മോ​ഷ​ണം. വീ​ട്ടു​കാ​ര്‍ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി​രുന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​ന്‍​വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ​ത്തി​ലും ഗോ​ള്‍​ഡ് ക​വ​റിം​ഗി​ലു​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ന്ന​ത്. വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന മ​ഞ്ജു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന ആ​ളാ​യ​തി​നാ​ല്‍ ഗോ​ള്‍​ഡ് ക​വ​റിം​ഗ് ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ന്ന​ത്.

സ്വ​ര്‍​ണ​ത്തി​ലു​ള്ള​ത് ര​ണ്ടു ഗ്രാം ​മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പൂ​ജാ​മു​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും ക​വ​ര്‍​ന്നു. നേ​ര്‍​ച്ച​യി​ടു​ന്ന ബോ​ക്‌​സ് പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്. അ​ല​മാ​ര​ക​ള്‍ തു​റ​ന്നു പ​രി​ശേ​ധി​ക്കു​ക​യും സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ അ​ല​ങ്കോ​ല​മാ​ക്കി ഇ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ഞ്ജു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഓ​ച്ചി​റ​യി​ലെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​നെ ബ​ന്ധു​വാ​യ ശ്രീ​ഹ​രി ലാ​ലി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് മു​ഹ​മ്മ പോലീ​സ് എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.