ഹ​രി​പ്പാ​ട്: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന നാലു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ബീ​ഹാ​ർ വെ​സ്റ്റ് ച​മ്പാ​ര​ൻ ഗു​രു​വാ​ലി​യ രു​ഥ​ൽ ചൗ​ധ​രി (29)​ ആ​ണ് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്കോ​ഡും ഹ​രി​പ്പാ​ട് പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ച്ചു​വേ​ളി ര​പ്തി സാ​ഗ​ർ എ​ക്സ്പ്ര​സി​ൽ എ​ത്തി​യ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ര​ണ്ട് ബാ​ഗു​ക​ളി​ലാ​യാ​ണ് നാലു കി​ലോ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.