കാ​യം​കു​ളം: ര​ക്തം പ​രി​ശോ​ധി​ക്കാ​ൻ കാ​ത്തി​രു​ന്ന രോ​ഗി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ളി​ലും ശ​രീ​ര​ത്തി​ലും മ​ലി​നജ​ലം വീ​ണ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.​ കാ​യം​കു​ളം താ​ലൂ​ക്ക് ആശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.​ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ ശു​ചി​മു​റി​യി​ൽനി​ന്നും ടാ​ങ്കി​ലേ​ക്കു പോ​കു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് രോ​ഗി​ക​ളു​ടെ തി​ര​ക്കു​ള്ള സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

ര​ക്ത പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​നു മു​ന്നി​ൽ കാ​ത്തി​രു​ന്ന രോ​ഗി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് പൊ​ട്ടി​യ പൈ​പ്പ് ലൈ​നി​ൽനി​ന്നും മ​ലി​നജ​ലം വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രോ​ഗി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.​ കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്കും മ​ലി​ന​ജ​ലം വീ​ണു. ആ​ശു​പ​ത്രി​യി​ൽ മ​ലി​നജ​ല ടാ​ങ്കി​ലേ​ക്കു​ള്ള പൈ​പ്പു‌പൊ​ട്ടി റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് നി​ത്യസം​ഭ​വ​മാ​ണ്.​ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​വ​ർ സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കി.