മു​ഹ​മ്മ: മാ​രാ​രി​ക്കു​ളം വ​ട​ക്ക് പൂ​പ്പ​ള്ളി​ക്കാ​വി​ല്‍ കാ​റി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കും യാ​ത്രാ​ക്കാ​രാ​യ ര​ണ്ടു വീ​ട്ട​മ്മ​മാ​ര്‍​ക്കും പ​രി​ക്ക്. മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ബി​ന്ദു (50), ഗീ​ത (56) എ​ന്നി​വ​ര്‍​ക്കും ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​ഖി​ലി(33)​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച ഉച്ചകഴിഞ്ഞ് മൂ​ന്ന​ര​യോ​ടെ പൂ​പ്പ​ള്ളിക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​മി​തവേ​ഗ​ത​യി​ലെത്തി​യ കാ​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ചശേ​ഷം സ​മീ​പ​ത്തെ മ​തി​ലും ഇ​ടി​ച്ചു ത​ക​ര്‍​ത്തു. പ​രി​ക്കേ​റ്റ​വ​രെ ആ​ശുപ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി​ല്ലെ​ന്നും പ​രാ​തിയു​ണ്ട്. ഓ​ട്ടോ എ​സ്എ​ല്‍​പു​ര​ത്തുനി​ന്ന് മാ​രാ​രി​ക്കു​ള​ത്തേ​ക്കു വ​രു​ക​യാ​യി​രു​ന്നു. മാ​രാ​രി​ക്കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യും ത​ക​ര്‍​ന്നു.