അന്പല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗാ​ന്ധി​സ്മൃ​തി വ​നം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് വ​നം വ​ന്യ​ജീ​വിവ​കു​പ്പ് സാ​മൂ​ഹ്യവ​ന​വ​ത്്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മിച്ച ജി​ല്ലാത​ല ഫോ​റ​സ്റ്റ് ന​ഴ്സ​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തെ സ്മൃ​തി വ​നം പ​ദ്ധ​തി പ്ര​ദേ​ശ​ത്തുന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ രാ​കേ​ഷ് അ​ധ്യ​ക്ഷ​യാ​യി. ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​റും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ചി​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​റു​മാ​യ ഡോ. ​സ​ഞ്ജ​യ​ൻ കു​മാ​ർ റി​പ്പോ​ൾ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ർ​ശ​ന​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​യാ​ദേ​വി, വി.​എ​സ്. ജി​നു​രാ​ജ്, ഡി. ​മ​നോ​ജ്, ജി. ​സു​ഭാ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.