19 വർഷം ഒളിവിൽ കഴിഞ്ഞ കുറ്റാരോപിതൻ പിടിയിൽ
1546196
Monday, April 28, 2025 3:44 AM IST
പത്തനംതിട്ട: കൊലപാതകശ്രമ കേസിൽ കുറ്റാരോപിതനായയാൾ 19 വര്‍ഷത്തിനു ശേഷം പോലീസ് പിടിയിൽ. മലയാലപ്പുഴ ഏറം പൊതീപ്പാട് പുത്തന്‍പുരയില്‍ രാജീവാണ് (50 ) പെരുനാട് കൂനംകരയില്‍ നിന്നും പോലീസ് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ പിടിയിലായത്.
ഇടുക്കി കാളിയാര്‍ സ്വദേശിയായ ഇയാള്‍ക്കെതിരേ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരേ അബ്കാരി കേസും നിലവിലുണ്ട്. കേസിനാസ്പദമായ കുറ്റകൃത്യം മണക്കയത്ത് 2006 ലാണ് നടന്നത്.
പെരുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണസംഘത്തില്‍ എസ് ഐമാരായ അലോഷ്യസ്, രവീന്ദ്രന്, എസ് സി പി ഓമാരായ ഷിന്റോ, വിജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.