പഹൽഗാം ആക്രമണത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് മഹിളാ കോൺഗ്രസ്
1545535
Saturday, April 26, 2025 3:52 AM IST
പത്തനംതിട്ട: പഹല്‍ഗാമില്‍ തീവ്രവാദികള്‍ നിരപരാധികളായ വിനോദ സഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള കടന്നാക്രമണത്തിന്റെ ഭാഗമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മൗന ജാഥയും തുടർന്നു ഗാന്ധി സ്ക്വയറില്‍ നടന്ന അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എ. ഷംസുദ്ദീന്, ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ലാലി ജോണ്‍, സുധ നായര്‍, മഞ്ജു വിശ്വനാഥ്, ലീല രാജൻ, സുജാത മോഹന്‍, അന്നമ്മ ഫിലിപ്പ്, വസന്ത ശ്രീകുമാര്‍, സജിത, പ്രസീത രഘു, ഓമന സത്യൻ,
സുധാ പത്മകുമാര്‍, ഉഷാ തോമസ്, വിനി സന്തോഷ്, സുശീല അജി, സലീന, വിജയലക്ഷ്മി, ഷീബ വര്‍ഗീസ്, റോസമ്മ ബാബുജി, ബീന സോമൻ, ശ്രീകുമാരി, ഇന്ദിരാ പ്രേം, ഓമന വര്‍ഗീസ്, ജസി മോഹന്‍, സജിനി മോഹൻ, എം.വി. അമ്പിളി, സ്വപ്നാ സൂസൻ, പ്രിയ പ്രസാദ്, ലത ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.