ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുമായി വിജ്ഞാന കേരളവും കുടുംബശ്രീയും
1545721
Sunday, April 27, 2025 3:47 AM IST
പത്തനംതിട്ട: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രാദേശിക തൊഴിലുകള്‍ കണ്ടെത്തി അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പരിപാടി ആരംഭിച്ചു.വിജ്ഞാന കേരളം സംസ്ഥാന ഉപദേശകന് ഡോ. ടി. എം. തോമസ് ഐസക് പദ്ധതി വിശദകരിച്ചു.
മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി തൊഴില്‍ ദാതാക്കള്‍ തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികള്‍ക്ക് അടിസ്ഥാന പരിശീലനം നല്‍കും. ജില്ലയിലെ പ്രധാനപ്പെട്ട തൊഴില്‍ ദാതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എംഎല്‍എ മാരായ പ്രമോദ് നാരായൺ, കെ. യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് ബീനാ പ്രഭ , ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, ജില്ലാ മിഷന് കോഡിനേറ്റര്‍ എസ്. ആദില, കെ ഡിസ്ക് ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം. സാംസൺ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.