കരിയർ സെമിനാറും അക്കാദമിക് ലോഞ്ചിംഗും
1545723
Sunday, April 27, 2025 3:47 AM IST
പത്തനംതിട്ട: അടൂർ ഗാലക്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നേതൃത്വത്തിൽ വിദ്യാർഥികൾക്കായി കരിയർ സെമിനാറും ജെയിൻ യൂണിവേഴ്സിറ്റി അക്കാദമിക് ലോഞ്ചിംഗും 29 ന് അടൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും.
ജെയിൻ യൂണിവേഴ്സിറ്റിയുടെ സ്കിൽ പാർട്ണറായി ഗാലക്സിയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ പറഞ്ഞു. രാവിലെ ഒന്പതിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
കാർട്ടൂണിസ്റ്റ് ഡോ. എസ്. ജിതേഷ്, ജെയിൻ യൂണിവേഴ്സിറ്റി റീജണൽ ഹെഡ് കെ. നന്ദകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
ഗാലക്സി ഇൻസിറ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സൗമ്യ നായർ, ഡയറക്ടർ തോമസ് കോശി , സുഹൈൽ എസ്. നിസാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.