ബ്ലോക്ക് തല ക്വിസ് മത്സരം
1545758
Sunday, April 27, 2025 4:05 AM IST
കോഴഞ്ചേരി: ഹരിതകേരള മിഷന്റെയും സമഗ്രശിക്ഷാ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഇലന്തൂര്‍ ബ്ലോക്ക്തല ക്വിസ് മത്സരം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം ഗീതു മുരളി അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി എഇഒ പി. അനിത, കോഓര്‍ഡിനേറ്റര്‍ ടി.പി. അനൂപ്, ടി.സുമിനി, നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരവിജയികള്‍ക്കും പങ്കാളികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നല്കി.