കരുവള്ളിക്കാട് കുരിശുമല തീര്‍ഥാടനം സമാപിച്ചു
1546182
Monday, April 28, 2025 3:32 AM IST
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയിലെ നിര്‍മലപുരം - കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമല തീര്‍ഥാടനത്തിനു പുതു ഞായര്‍ തിരുനാളോടെ സമാപനം. അമ്പത് നോമ്പ് കാലയളവില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആയിരകണക്കിനാളുകള്‍ ഭക്തിനിര്‍ഭരമായി മലമുകളിലേയ്ക്ക് വിശുദ്ധ കുരിശിന്റെ തീര്‍ഥാടനത്തില്‍ പങ്കു ചേര്‍ന്നു.
മലമുകളിലെ ചാപ്പലില്‍ ഇന്നലെ രാവിലെ ചങ്ങനാശേരി അതിരൂപത പ്രൊക്കുറേറ്റര്‍ ഫാ. ജയിംസ് ആന്റണി മാളിയേക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.ഫാ. ജേക്കബ് വട്ടക്കാട്ട് വചന സന്ദേശം നല്കി. തുടര്‍ന്ന് സമാപന ആശിര്‍വാദം, നേര്‍ച്ച സമര്‍പ്പണത്തോടെ തീര്‍ഥാടനം സമാപിച്ചു.
തീര്‍ഥാടന കേന്ദ്രം വികാരി ഫാ.മോബന്ചുരവടിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി.