തീയാടിക്കലിലെ പൊക്കവിളക്ക് കണ്ണടച്ചു
1546193
Monday, April 28, 2025 3:44 AM IST
തീയാടിക്കൽ: തീയാടിക്കല്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് കഴിഞ്ഞ ഒരുവര്‍ഷമായി കത്തുന്നില്ല. പഞ്ചായത്ത് മെംബറോടും അധികൃതരോടു പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാർ.
വാറണ്ടി കാലാവധി കഴിഞ്ഞതിനാല്‍ ഇനിയും പഞ്ചായത്താണ് തകരാര്‍ പരിഹരിക്കേണ്ടത്.തിരുവല്ല - റാന്നി റൂട്ടിലെ പ്രധാന ജംഗ്ഷനായ തീയാടിക്കല്‍ സന്ധ്യ കഴിഞ്ഞാല്‍ ഇരുട്ടിലാണ്.