പുഷപഗിരി അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
1546183
Monday, April 28, 2025 3:32 AM IST
തിരുവല്ല : പുഷപഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയും രാഘവാ ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച ഐക്യുകോണ് 25 അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഡോ.ബി.കെ. റാണ, ഡോ.പരിവാളന് രാജവേലു, ഡോ.തെന്നശു മരിതമുത്തു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
തിരുവല്ല പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ റവ.ഡോ.ഫിലിപ്പ് പയ്യംപള്ളില്‍, ഡോ.സേതു ബാബു, ബോബി രമേശ്, ഡി. രേണുകാദേവി എന്നിവര്‍ പ്രസംഗിച്ചു.