ബിഷപ് ഐസക് മാർ യൂഹാനോന്റെ ഓർമത്തിരുനാൾ
1545754
Sunday, April 27, 2025 4:04 AM IST
തിരുവല്ല : തിരുവല്ല അതിരൂപതയുടെ നാലാമത് മെത്രാപ്പോലീത്തയായിരുന്ന ഐസക് മാർ യൂഹാനോന്റെ 38 -ാമത് ഓർമത്തിരുനാൾ ഇന്നും നാളെയുമായി തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
ഇന്ന് വൈകുന്നേരം ആറിനു സന്ധ്യാപ്രാർഥനയേ തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന. നാളെ രാവിലെ 6.30 ന് പ്രഭാത പ്രാർഥനയ്ക്കുശേഷം ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ സമൂഹ ബലി, കബറിങ്കൽ ധൂപപ്രാർഥന, നേർച്ച വിളമ്പ് .