പ്രകാശധാര സ്കൂളിൽ അധ്യാപക പരിശീലന ക്യാന്പ് ആരംഭിച്ചു
1545756
Sunday, April 27, 2025 4:04 AM IST
പത്തനംതിട്ട: രജത ജൂബിലി ആഘോഷിക്കുന്ന പ്രകാശധാര സ്കൂളിന്റെ ആഭിമുഖ്യത്തിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കായി സംസ്ഥാനതല സിആർഇ ട്രെയിനിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം നിർവഹിച്ചു. ജയിംസ് മാത്യു കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ല സാമുഹ്യ നീതി വകുപ്പ് മേധാവി ഷംല ബീഗം മുഖ്യപ്രഭാഷണം നടത്തി.
സിആർഇ കോ ഓർഡിനേറ്റർ റ്റി.എ. ഷിബു, പ്രഫ. കെ. സി. മാണി, ഫാ. റോയി സൈമൺ, ഫാ. വിത്സൺ പി. ഏബ്രഹാം, ഫാ. റ്റി. കെ. തോമസ്, ഷാജി മഠത്തിലേത്ത്, ഡോ. കെ. മാത്യു, ഫാ. ബിബിൻ കെ. പാപ്പച്ചൻ, ഡോ. കെ. ജെ. മാത്യു, ജെസി തോമസ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ വിവിധ സ്പെഷൽ സ്കുളികളിലെ 150 ലധികം ക്യാന്പിൽ പങ്കെടുത്തു.