ഇട്ടിയപ്പാറ ബസ് ടെര്‍മിനല്‍ നിര്‍മാണത്തിനായി മണ്ണു പരിശോധന
1546189
Monday, April 28, 2025 3:44 AM IST
റാന്നി: ഇട്ടിയപ്പാറയില്‍ എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി 2.65 കോടി രൂപ ആദ്യഘട്ടമായി ചെലവഴിച്ച് നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍ നിര്‍മാണത്തിന്റെ പ്രാരംഭ നടപടിയായ മണ്ണു പരിശോധന ആരംഭിക്കുന്നു.
മണ്ണ് പരിശോധനയ്ക്കു ശേഷം കെട്ടിടത്തിന്റെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. കെഎസ്ആര്‍ടിസി പ്രൈവറ്റ് ബസ് യാത്രക്കാര്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ടെര്‍മിനല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
താലൂക്ക് സര്‍വേയര്‍ പഞ്ചായത്ത് അധികൃതര്‍ പരിശോധനയുടെ കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം പ്രമോദ് നാരായണ്‍ എംഎല്‍എ സ്റ്റാന്‍ഡ് സന്ദര്‍ശിച്ചു.