തിരുനാളാഘോഷം
1545755
Sunday, April 27, 2025 4:04 AM IST
മൈലപ്ര തിരുഹൃദയ പള്ളിയിൽ
മൈലപ്ര: തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു 30ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് റാന്നി - പെരുനാട് വൈദികജില്ലയിലെ വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചന പ്രഘോഷവും തുടർന്ന് കൊടിയേറ്റും ഗീവർഗീസ് സഹദായുടെ തിരുസ്വരൂപ പ്രതിഷ്ഠയും നടക്കും.
മേയ് ഒന്നിന് വൈകുന്നേരം അഞ്ചിന് ഫാ.ലോറൻസ് തയ്യിൽ ലത്തീൻ ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഭക്തസംഘടനാ വാർഷികം. രണ്ടിനു വൈകുന്നേരം അഞ്ചിന് ഫാ.എഡ് വിൻ ഡാനിയേൽ വട്ടക്കുഴി സിഎംഐ സീറോ മലബാർ ക്രമത്തിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
ദിവ്യകാരുണ്യ ആരാധനയും തുടർന്നുണ്ടാകും. മൂന്നിനു രാവിലെ ഏഴിന് ജോസ് ചാമക്കാലായിൽ റന്പാൻ, ഫാ.വർഗീസ് തോമസ് ചാമക്കാലായിൽ എന്നിവരുടെ നേതൃത്വത്തിൽ കുർബാനയും സെമിത്തേരിയിൽ ധൂപപ്രാർഥനയും. നാലിനു രാവിലെ 7.30ന് രൂപത വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ കുർബാന അർപ്പിക്കും. തുടർന്ന് കുരിശുപള്ളിയിൽ ചെന്പ് പ്രതിഷ്ഠ.
വൈകുന്നേരം ആറിന് സെബാസ്റ്റ്യൻ ആന്പശേരിൽ കോർ എപ്പിസ്കോപ്പ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ റാസ. അഞ്ചിനു രാവിലെ 8.30ന് തിരുനാൾ കുർബാനയ്ക്ക് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മുഖ്യകാർമികത്വം വഹിക്കും. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, നേർച്ചവിളന്പ് എന്നിവയും ഉണ്ടാകും. ഏഴിനു വൈകുന്നേരം അഞ്ചിന് കുർബാന, തിരുസ്വരൂപം തിരികെ പ്രതിഷ്ഠ, കൊടിയിറക്ക്, ബൈബിൾ നാടകം എന്നിവയോടെ തിരുനാൾ സമാപിക്കും.
മരുതിമൂട് സെന്റ് ജോർജ് പള്ളിയിൽ
അടൂർ: മരുതിമൂട് സെന്റ് ജോർജ് റോമൻ ലത്തീൻ കത്തോലിക്കാ ദേവാലയത്തിൽ പാദുകാവലിനോടനുബന്ധിച്ച തിരുനാൾ കൊടിയേറ്റ് ഇന്നു രാവിലെ പത്തിന് നടക്കും. നാളെ മുതൽ മേയ് ഒന്നുവരെ കുടുംബ നവീകരണ ധ്യാനം.
മേയ് മൂന്നിനു വൈകുന്നേരം പ്രദക്ഷിണം, നാലിനു രാവിലെ ചെന്പിൽ അരിയിടീൽ. പത്തിനു ജപമാല, ചെന്പെടുപ്പ് പ്രദക്ഷിണം, വൈകുന്നേരം ആറിന് ഇടവക ദിനാഘോഷവും മതബോധന വാർഷികവും. രാത്രി ഏഴിന് ഗാനമേള.