നഗരപരിധിയില്‍ കാട്ടുപന്നിയെ വെടിവച്ചു
1546188
Monday, April 28, 2025 3:32 AM IST
പത്തനംതിട്ട: ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നിയെ പത്തനംതിട്ട നഗരസഭ പതിനാറാം വാര്‍ഡില്‍ വെടിവച്ചുകൊന്നു.
നഗരസഭയുടെയും വനംവകുപ്പ് അംഗീകൃത ഷൂട്ടര്‍ സന്തോഷ് സി. മാമ്മന്‍, വാര്‍ഡ് കൗണ്‍സിലറും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ്, ഹരിതശ്രീ ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് എം. കെ. ചന്ദ്രനാഥന് നായര്‍, മനു മാത്യു എന്നിവര്‍ നേതൃത്വം നല്കി.