നിയന്ത്രണംവിട്ട ജീപ്പ് മതിലില്‍ ഇടിച്ചു മറിഞ്ഞു
1546185
Monday, April 28, 2025 3:32 AM IST
റാന്നി: ബൊലേറോ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിലില്‍ ഇടിച്ചു മറിഞ്ഞു. സംഭവത്തില്‍ സാരമായി പരിക്കേറ്റ ഇടമുറി തോമ്പിക്കണ്ടം സ്വദേശി കാവില്‍ ജെസ്റ്റിന് വര്‍ഗീസിനെയും (30)നേയും ഭാര്യയേയും കുഞ്ഞിനേയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുക്കട - ഇടമണ്‍ - അത്തിക്കയം എംഎല്‍എ റോഡില്‍ ഇടമണ്‍ പൊട്ടനരുവിക്ക് സമീപം പനച്ചിക്കാലായില്‍ മത്തായിയുടെ വീടിന്റെ മതിലിലാണ് ജീപ്പ് ഇടിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. റോഡില്‍ തലകീഴായി മറിഞ്ഞ വാഹനത്തില്‍ നിന്നും ഓടിക്കൂടിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തിറക്കിയത്. വെച്ചൂച്ചിറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.