കംഫർട്ട് സ്റ്റേഷൻ നിർമാണം അശാസ്ത്രീയമെന്ന് വനിതാ കോൺ-എം
1545720
Sunday, April 27, 2025 3:47 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അശാസ്ത്രീയമായ കംഫർട്ട് സ്റ്റേഷൻ നിർമാണത്തിൽ കേരള വനിതാ കോൺഗ്രസ് - എം തിരുവല്ല നിയോജകമണ്ഡലം നേതൃയോഗം പ്രതിഷേധിച്ചു.
സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ, പഞ്ചായത്തുവക സ്ഥലം സ്റ്റേഷനു പുറകിൽ നിലനിൽക്കേവയാണ്, അത് പ്രയോജനപ്പെടുത്താതെ സ്റ്റാൻഡ് കൈയേറി ശൗചാലയം പണിയുന്നത്. തീരുമാനം പഞ്ചായത്ത് പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
കേരള വനിതാ കോൺഗ്രസ് - എം തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഓഫീസ് ചാർജ് സെക്രട്ടറി മറിയാമ്മ തോമസ്, കുന്നന്താനം മണ്ഡലം പ്രസിഡന്റ് അനിലി വർഗീസ്, മല്ലപ്പള്ളി മണ്ഡലം പ്രസിഡൻറ് രേഷ്മ ലിജു, ആനിക്കാട് മണ്ഡലം പ്രസിഡന്റ് ഷിനിമോൾ സജിത്, രജനി ചന്ദ്രബാബു, സുബി സോജി എന്നിവർ പ്രസംഗിച്ചു.