എക്യുമെനിക്കല്‍ ഫെലോഷിപ്പ് മാര്‍പാപ്പയെ അനുസ്മരിച്ചു
1546184
Monday, April 28, 2025 3:32 AM IST
റാന്നി: എക്യുമെനിസത്തിന്റെ പ്രചാരകനും കരുണയുടെ മുഖവുമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ റാന്നി എക്യുമെനിക്കല്‍ ഫെലോഷിപ്പ് അനുസ്മരിച്ചു. കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്കും യോഗം ആദരാജ്ഞലിയര്‍പ്പിച്ചു.
ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. റോയി മാത്യൂ മുളമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പയുടെ അധ്യക്ഷതയില്‍ ഫാ രാജന് ഏബ്രഹാം കുളമട, ഏബ്രഹാം മാത്യൂ പനച്ചമൂട്ടിൽ, റവ. ജോണ്സണ് വര്‍ഗീസ്, ഫാ. സൈമണ്‍ ജേക്കബ്, ഫാ. ബെന്‍സി മാത്യൂ, ഫാ. അനൂപ് സ്റ്റീഫൻ,
ഫാ. ജിസ് ഐക്കര, ഫാ. ചാക്കോ മേലേടത്ത്, റവ.ഡോ. ഹാപ്പി ഏബ്രഹാം, ഫാ. പോള്‍ നെല്‍സണ്‍, സ്മിജു ജേക്കബ്, ജെയ്സണ്‍ ചിറയ്ക്കൽ, എം.എസ് തോമസ്, ജെസി അലക്സ്, എബിന് കൈതവന , ജാന്‍സി പീറ്റർ, സണ്ണി ഫിലിപ്പ്, മോളമ്മ കടിയംകുന്നിൽ,
ജിന്‍സി പി ജെയിംസ്, കെ. ജ്ഞാനദാസ്, ഡെനീസ് ഏബ്രഹാം, എ.വി തോമസ്, അന്നമ്മ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍പാപ്പ അനുസ്മരണ പ്രാര്‍ഥന
റാന്നി: ഗുഡ് സമരിറ്റന്‍ ചാരിറ്റബിള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റിയുടെയും അഞ്ചുകുഴി ആകാശ പറവകളുടെ ദിവ്യ കാരുണ്യ ആശ്രമത്തിന്റെയും ആഭിമുഖ്യത്തില്‍ പോപ്പ് ഫ്രാന്‍സിസ് അനുസ്മരണവും പ്രാര്‍ഥനയും നടത്തി.
സൊസൈറ്റി ചെയര്മാന് ഫാ. ബെന്‍സി മാത്യു കിഴക്കതിൽ, ആശ്രമം ഡയറക്ടര്‍ ബ്രദര്‍ ജോസഫ് കല്ലറക്കൽ, ബേബി ജോണ്‍ മണിമലേത്ത്, എറിക് നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.