ആദരാഞ്ജലി അര്‍പ്പിച്ചു
1545757
Sunday, April 27, 2025 4:05 AM IST
മല്ലപ്പള്ളി: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി ജംഗ്ഷനിൽ തിരി തെളിച്ച് ആദരാഞ്ജലികൾ അര്‍പ്പിച്ചു. ടൗണിൽ മൗനജാഥയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കലും ഇതിന്റെ ഭാഗമായി നടന്നു.
ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. എം. കെ. സുബാഷ് കുമാർ, സാം പട്ടേരി, റെജി പണിക്കമുറി, ലിൻസൺ പാറോലിക്കൽ,
കെ.ജി. സാബു, കെ. കെ. പ്രസാദ്, മോഹൻ കോടമല കെ. പി. സെൽവകുമാർ, റെജി പമ്പഴ, അനിൽ ഏബ്രഹാം ചെറിയാൻ, സി. പി. മാത്യു, അമ്പിളി പ്രസാദ്, സിന്ധു സുബാഷ്, തോമസ് കവിയൂർ, സണ്ണി വഴനക്കോട്ട്, മനോജ് കവിയൂർ, സനീഷ് അടവിക്കൽ, മനീഷ് കുറുപ്പ്, അനു ഊത്തുകുഴിയിൽ എന്നിവർ പ്രസംഗിച്ചു.