അടൂർ ബൈബിൾ കൺവൻഷൻ ആരംഭിച്ചു
1545752
Sunday, April 27, 2025 4:04 AM IST
അടൂർ: വൈദിക ജില്ല മലങ്കര കാത്തലിക് ബൈബിൾ കൺവൻഷൻ നാളെ മുതൽ 30 വരെ നടക്കും. അടൂർ ഹോളി ഏഞ്ചൽസ് സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതുവരെയാണ് കൺവൻഷൻ.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ. ഡാനിയൽ പൂവണ്ണത്തിൽ ( മൗണ്ട് കാർമൽ ധ്യാന കേന്ദ്രം, വേറ്റിനാട്)കൺവൻഷൻ നയിക്കും.
ജില്ലാ വികാരി ഫാ. ശാന്തൻ ചരുവിൽ, ജനറൽ കൺവീനർ ഫാ. ജോസഫ് കടകംപള്ളിയിൽ, ഫാ. അജോ കളപ്പുരയ്ക്കൽ എന്നിവർ നേതൃത്വം നൽകും.