ടോറസിലിടിച്ച് പച്ചക്കറി ലോറി മറിഞ്ഞു
1545541
Saturday, April 26, 2025 3:52 AM IST
അടൂർ: എംസി റോഡിൽ അരമനപ്പടിക്കു സമീപം പച്ചക്കറി ലോറി ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. അപകടത്തിൽപെട്ട പച്ചക്കറി ലോറി റോഡിന് കുറുകെ മറിഞ്ഞാണ് ലോറിയിലെ ഡ്രൈവർക്ക് സാരമായ പരിക്കേറ്റത്. ക്ലീനർക്കു നിസാര പരിക്കുകളുണ്ട്.
റോഡിൽ വീണ പച്ചക്കറികൾ നീക്കം ചെയ്തു ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടുകയും ഡീസൽ റോഡിൽ ഒഴുകുകയും ചെയ്തത് ഫയർഫോഴ്സ് സംഘം നീക്കം ചെയ്തു.
അടൂർ ഫയർസ്റ്റേഷൻ സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.