പോലീസിനെ കൈയേറ്റം ചെയ്ത യുവാവ് പിടിയിൽ
1545722
Sunday, April 27, 2025 3:47 AM IST
പത്തനംതിട്ട: പോലീസിനെ കൈയേറ്റം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. വള്ളിക്കോട് ഞക്കുനിലം മണലേപ്പടി മരങ്ങാട്ടു കോളനി ഞ്ഞാറമൂട്ടില് കോയിപ്പാട്ട് ബിജുവാണ് (39) അറസ്റ്റിലായത്.
വള്ളിക്കോട് ഞക്കുനിലം മുരുപ്പേല്‍ വീട്ടില്‍ രാജമ്മയെ അയല്‍വാസി ബിജു ഉപദ്രവിക്കുന്നതായുള്ള വിവരമറിഞ്ഞാണ് പത്തനംതിട്ട എസ്ഐ ബിനോജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയത്.
എസ് സിപിഒഹരിദാസ്, സിപിഒ ബിബിന്‍ എന്നിവരാണ് എസ്ഐ ക്കൊപ്പം ഉണ്ടായിരുന്നത്. കാര്യങ്ങള്‍ തിരക്കികൊണ്ടിരിക്കേ ബിജു, ബിബിനെ അസഭ്യം വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ആര്. വി. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ കൈക്കൊണ്ടത്.