ഹജ്ജ് തീര്‍ഥാടകര്‍ക്ക് വാക്സിനേഷന് ക്യാമ്പ് ഇന്ന്
1545543
Saturday, April 26, 2025 3:54 AM IST
പത്തനംതിട്ട: ഹജ് തീര്‍ഥാടനവുമായി ബന്ധപ്പട്ട് ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ള തീര്‍ഥാടകര്‍ക്ക് ഇന്ന് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8.30 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ക്യാമ്പ്.
സര്‍ക്കാര്‍ പട്ടികയിലുള്ള തീര്‍ഥാടകര്‍ തിരിച്ചറിയല്‍രേഖ, മറ്റ് അനുബന്ധ രേഖകള്‍ സഹിതം ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു.