‘പോഷണ്‍ പക്വാഡ’സംഘടിപ്പിച്ചു
1545759
Sunday, April 27, 2025 4:05 AM IST
കോഴഞ്ചേരി: വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച പോഷണ്‍ പക്വാഡ 2025 ന്റെ ഉദ്ഘാടനം തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് കൃഷ്ണകുമാര്‍ നിര്‍വഹിച്ചു.
പരിപാടിയുടെ ഭാഗമായി അനീമിയ ബോധവത്കരണ ക്ലാസ്, ന്യൂട്രീഷന്‍ എക്സിബിഷന്, എച്ച് ബി പരിശോധന ക്യാമ്പ് എന്നിവ നടത്തി.
വൈസ് പ്രസിഡന്റ് സിസിലി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ റീന തോമസ്, ലതാ ചന്ദ്രൻ, ജെസി മാത്യു, സിഡിപിഒ ജി. ബിന്ദു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആർ. ശ്രീലേഖ , എന്‍എന്‍എം കോഓർഡിനേറ്റര്‍ ബിബിൻ, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.