ചെസ് മത്സരം ആരംഭിച്ചു
1545750
Sunday, April 27, 2025 4:04 AM IST
പത്തനംതിട്ട: കേരള സ്പോർട്സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ കേരള സ്റ്റേറ്റ് അണ്ടർ 9 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പ് 2025 പത്തനംതിട്ട ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് കോളജിൽ ആരംഭിച്ചു.
ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നും ഇരു വിഭാഗങ്ങളിലുമായി 48 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചെസ് ഒരു ലഹരിയാക്കുക എന്ന മുഖ്യസന്ദേശം വിമുക്തി പത്തനംതിട്ട ജില്ലാ മാനേജർ സനിൽ കുട്ടികൾക്ക് പകർന്നു നൽകി.
ഇന്ത്യൻ ഇന്റർനാഷണൽ ചെസ് കളിക്കാരനായ ഡോ. മനോജ്കുമാർ, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ഷിജിൻ, കൺവീനർ ബിജുകുമാർ, വീണാ ശ്രീലാൽ, ബിനി വര്ഗീസ്, ജി. രാജശ്രീ എന്നിവർ പ്രസംഗിച്ചു.