പഹൽ ഗാമിൽ നടന്നത് ഹീനമായ സംഭവം: വെൽഫെയർ പാർട്ടി
1545540
Saturday, April 26, 2025 3:52 AM IST
പത്തനംതിട്ട: പഹൽഗാമിൽ നടന്നത് അത്യന്തം ഹീനമായ അക്രമണമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പത്രസമ്മേളനത്തിൽ പറഞ്ഞു. സാധാരണക്കാരായ ആളുകളാണ് പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഭരണാധികാരികളാണ്. പ്രത്യേകിച്ചും കാശ്മീരിനുള്ള പ്രത്യേക പദവി ഇല്ലാതാക്കിയ ശേഷം കേന്ദ്രം നേരിട്ടു നിയന്ത്രിക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് അവിടെയുള്ളത്. അതിനാൽ ആക്രമണത്തിനു കാരണമായ സുരക്ഷാവീഴ്ചയുടെ പൂർ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണെന്നും റസാഖ് കുറ്റപ്പെടുത്തി.
പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കാനാകുന്നില്ലെങ്കിൽ രാജിവെക്കുകയാണ് പ്രധാനമന്ത്രിയും പ്രതിരോധ-അഭ്യന്തര മന്ത്രിമാരും ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. അബ്ദുൽ ഹക്കീം, സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ, ജില്ലാ പ്രസിഡന്റ് ഷാജി റസാഖ്, ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് മാന്തുക, മാജിദ നൗഷാദ് അടൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.