കാര്‍ മറിഞ്ഞു
1546192
Monday, April 28, 2025 3:44 AM IST
കോന്നി: അട്ടച്ചാക്കല്‍ - കുമ്പളാംപൊയ്ക റോഡിലെ അട്ടച്ചാക്കല്‍ ശാന്തി ജംഗ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ചെങ്ങറ ഭാഗത്ത് നിന്നും അട്ടച്ചാക്കലിലേക്ക് വരികയായിരുന്ന കാര്‍ ശാന്തി ജംഗ്ഷനിലെ വളവില്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
റോഡരികിലെ മതില് തകര്‍ത്താണ് കാര്‍ നിന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 നാണ് സംഭവം. ചെങ്ങറ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ വാപ്പില വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന മഞ്ഞക്കടമ്പ് സ്വദേശികളായ നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത് ആര്‍ക്കും പരിക്കില്ല.