അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം നൽകി സിപിഎം ബ്രാഞ്ച് കമ്മിറ്റി
1515232
Tuesday, February 18, 2025 1:57 AM IST
പത്തനംതിട്ട: കല്ലറക്കടവ് അങ്കണവാടിയിലേ കുരുന്നുകൾക്ക് ഭക്ഷണം ഒരുക്കി സിപിഎം ബ്രാഞ്ച് പ്രവർത്തകർ. മാസത്തിൽ രണ്ടുതവണ കുട്ടികൾക്ക് ചിക്കൻ ബിരിയാണ് നൽകാനാണ് സിപിഎം കണ്ണങ്കര ബ്രാഞ്ച് കമ്മിറ്റിയുടെ തീരുമാനം.
എല്ലാ മാസവും 1,15 തീയതികളിൽ കുട്ടികൾക്ക് ബിരിയാണി നൽകും ഈ ദിവസങ്ങൾ അവധി ആണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസമായിരിക്കും ഇതു നൽകുന്നത്. പദ്ധതി മുടക്കം കൂടാതെ നടപ്പാക്കാനുള്ള ക്രമീകരണങ്ങൾ ഐസിഡിഎസ് ഉദ്യോഗസ്ഥർ അങ്കണവാടി ജീവനക്കാർ എന്നിവരുമായി ആലോചിച്ചു പാർട്ടി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട നഗരസഭാ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസർ നിഷ, അങ്കണവാടി അധ്യാപിക സുജാത, സൗത്ത് ലോക്കൽ സെക്രട്ടറി എം. ജെ. രവി,കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ജി. അനിൽകുമാർ, ഇഎംഎസ് സഹകരണ ആശുപത്രി വൈസ് ചെയർമാൻ പി. കെ. ദേവാനന്ദൻ, കർഷക സംഘം മേഖല സെക്രട്ടറി പി. കെ. ജയപ്രകാശ്, പത്തനംതിട്ട കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് പി. കെ. സലീം കുമാർ, ഡോ. വി.എസ്. ഉണ്ണികൃഷ്ണൻ, ഡോ. ടി. പി. വിജുമോൻ, ബ്രാഞ്ച് സെക്രട്ടറി കെ. എസ്. ബാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.