മൃതദേഹം പാപ്പച്ചന്റേതെന്ന് തിരിച്ചറിഞ്ഞു
1492336
Saturday, January 4, 2025 4:02 AM IST
തീയാടിക്കല്‍: ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുനിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹം സമീപവാസിയുടേതെന്നു തിരിച്ചറിഞ്ഞു. തീയാടിക്കല്‍ പൊരുന്നല്ലൂര്‍ ശാമുവേലിന്റേതാണെന്ന് (പാപ്പച്ചന് - 75) വ്യക്തമായതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടത്. വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്ന പാപ്പച്ചന് ബന്ധുവിന്റെ വീടിന്റെ ടെറസിലാണ് കഴിഞ്ഞിരുന്നത്. ഇതിനു സമീപത്തെ വീടിന്റെ പിന്‍ഭാഗത്ത് മതിലിനും വീടിനുമിടയിലാണ് മൃതദേഹം കണ്ടത്. തിരിച്ചറിയാനാകാത്തവിധം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം ഇന്ന് 3.30ന് കുമ്പളന്താനം സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: അന്നമ്മ സാമുവേല്‍. മക്കള്‍: ഷാജി, ജോണ്സണ്.