കുമാരനാശാന് ചരമശതാബ്ദി ആചരണം ഇന്ന്
1492326
Saturday, January 4, 2025 3:40 AM IST
പത്തനംതിട്ട: കുമാരനാശാന് ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി ടൗണ്‍ഹാളിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ ഇന്ന് 3.30ന് സമ്മേളനം നടക്കും. ആചരണ സമിതി ജില്ലാ ചെയര്മാന് ഡോ. എം.എസ്. പോള്‍ അധ്യക്ഷത വഹിക്കും.
പ്രഭാഷകനും നിരൂപകനുമായ ഡോ. എസ്.എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ആചരണ സമിതി പുറത്തിറക്കുന്ന ബുള്ളറ്റിൻ പ്രകാശനം ചെയ്യും. സാഹിത്യകാരന് എം. കൃഷ്ണകുമാര്‍ വിഷയാവതരണം നടത്തും.
ആശാന് കൃതികളെ ആസ്പദമാക്കി റിഥംസ് അവതരിപ്പിക്കുന്ന നൃത്തശില്പം അരങ്ങിലെത്തും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ആചരണ സമിതി കണ്‍വീനര്‍ കെ.ജി. അനില്‍കുമാര്‍ അറിയിച്ചു.