88.91 ലക്ഷം രൂപയുടെ ഭരണാനുമതി
1492327
Saturday, January 4, 2025 3:40 AM IST
തിരുവല്ല: നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് ആസ്തി വികസന ഫണ്ടില്‍നിന്ന് 88.91 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
കുറ്റൂര്‍ പഞ്ചായത്തിലെ മടുക്കോലി മാരുത്ര പൂവത്തുംതറ റോഡ് 15 ലക്ഷം, നിരണം പഞ്ചായത്തിലെ കള്ളിക്കല്‍ പടി മങ്കത്ര റോഡ് 26 ലക്ഷം, അടിവാക്കല്‍ പടി കണ്ണേരി റോഡ് 20 ലക്ഷം, ആനിക്കാട് പഞ്ചായത്തിലെ മാരിക്കല്‍, പുളിക്കല്‍ നെഹ്റു ഗ്രന്ഥശാലയ്ക്കു സമീപം,
കുന്നന്താനം വടവന, പാമല കിന്‍ഫ്ര പാര്ക്കിന് മുന്‍വശം, കുറ്റൂര്‍ പഞ്ചായത്തിലെ അമ്പലത്തിങ്കല്‍ ജംഗ്ഷന്, നിരണം പഞ്ചായത്തിലെ ഇരതോട്, കടപ്ര പഞ്ചായത്തിലെ ആലുംതുരുത്തി ഗുരുമന്ദിരത്തിന് എതിര്‍വശം എന്നീ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാനുള്ള പ്രവൃത്തികള്‍ക്കുമാണ് പണം അനുവദിച്ചിട്ടുള്ളത്.