എംടി അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും
1492337
Saturday, January 4, 2025 4:02 AM IST
പത്തനംതിട്ട: നഗരസഭയുടെ ആഭിമുഖ്യത്തില്‍ എംടി അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും നാളെ മുതല്‍ ഒമ്പതുവരെ നടത്തും. വൈകുന്നേരം 5.30 ന് എംടി സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നാളെ വൈകുന്നേരം 5. 30ന് മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്യും. ഉണ്ണികൃഷ്ണന് പൂഴിക്കാട് എംടി അനുസ്മരണം നടത്തും.
ലൂമിയര്‍ ലീഗ് പ്രസിഡന്റ് ജി.വിശാഖന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, കൗണ്‍സിലര്‍മാരായ പി.കെ. അനീഷ്, ആര്. സാബു, ലൂമിയര്‍ ലീഗ് സെക്രട്ടറി എം.എസ്. സുരേഷ്, ട്രഷറര്‍ രഘുനാഥന് ഉണ്ണിത്താന് എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത കടവ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ആറിനു വൈകുന്നേരം 5.30 ന് നിര്‍മാല്യം, ഏഴിന് ഒരു ചെറു പുഞ്ചിരി, എട്ടിന് ഒരു വടക്കന്‍ വീരഗാഥ, ഒമ്പതിന് ഓപ്പോള് എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.